കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വൈര്യം മറന്ന് സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചപ്പോൾ മമത ക്ഷണം സ്വീകരിച്ചു.
രാഷ്ട്രപതിഭവനിൽ വ്യാഴാഴ്ച വൈകുന്നേരം ഏഴിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, കിർഗിസ്ഥാൻ എന്നീ രാഷ്ട്രങ്ങളുടെ ഭരണത്തലവൻമാരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക