ലോകത്തിന്റെ കണ്ണുകൾ ഇനി ക്രിക്കറ്റ് പൂരത്തിലേക്ക്. 12-ാം ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് ലണ്ടനിൽ തുടക്കമായി. ബെക്കിംഗ്ഹാം പാലസിന് സമീപത്തെ ദി മാള്‍ റോഡിൽ ലളിതമായി നടന്ന ചടങ്ങിൽ ഓരോ ടീമിന്റേയും ക്യാപ്റ്റന്മാര് പങ്കെടുത്തു.
ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ സ്റ്റാൻഡ് ബൈ ഉള്‍പ്പെടെയുള്ളവ ചടങ്ങില്‍ അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേര് മാത്രമാണ് പങ്കെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരെ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യമത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക