ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ മെഴുകു പ്രതിമ ഇംഗ്ലണ്ടിലെ ലോർഡ്സ് സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു. ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സിയിലാണ് കോഹ്ലി പ്രതിമ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച മുതൽ പ്രതിമ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, ഉസൈൻ ബോൾട്ട്, മോ ഫറാ, കപിൽദേവ് തുടങ്ങിയവരുടെ പ്രതിമകൾക്കൊപ്പമാണ് കോഹ്ലിയുടെ പ്രതിമയും പ്രദർശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക