ചെന്നൈ: ടാറ്റാ മോട്ടോഴ്സ് പുതുതലമുറ കോംപാക്ട് ട്രക്ക് ടാറ്റാ ഇൻട്രാ പുറത്തിറക്കി.വി 10, വി 20 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇറക്കിയത്. ബിഎസ് 6 മാനദണ്ഡം പാലിക്കുന്ന എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 70എച്ച് പി, 1400 സിസി ഡിഐ എൻജിനാണ് ഇൻട്രാ വി 20യിലുള്ളത്.
40എച്ച്പി, 800 സിസി ഡിഐ എൻജിൻ ഇൻട്രാ വി 10നു കരുത്തേകുന്നു.എമർജൻസി ലോക്കിംഗ് റീട്രാക്ടർ ഉള്ള സീറ്റ് ബെൽറ്റ്, മൊബൈൽ ചാർജിംഗ് പോയിന്റ്, ഇലക്ട്രോണിക് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ഹെഡ്ലാംബ്, വലിയ വിൻഡ് സ്ക്രീൻ, ലോക്ക് ചെയ്യാൻ സാധിക്കുന്ന ഗ്ലൗവ് ബോക്സ്, ഡാഷ് ബോർഡ്, സൗകര്യപ്രദമായ ഡ്രൈവിംഗിനു സഹായിക്കുന്ന ഹെഡ് റസ്റ്റ്, മ്യൂസിക് സിസ്റ്റം, എസി എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകളാണ്. 2512എംഎം x 1602എംഎം ലോഡ് ബോഡി ലെംഗ്ത് ആണ് വാഹനത്തിനുള്ളത്. 5.35 ലക്ഷം രൂപ മുതലാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക