സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധിച്ചസാഹചര്യത്തിൽ ജനങ്ങൾ ഏറെക്കുറെ പരിഭ്രാന്തിയിലാണ്. നിപ്പയെ പ്രതിരോധിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഭയമോ പരിഭ്രാന്തിയോ ആവശ്യമില്ല എന്നതാണ് വാസ്തവം. വിവേകത്തോടെയും വകതിരിവോടെയും ഈ സാഹചര്യത്തെ കേരളീയ ജനത ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടത്.
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പ. വൈറസ് ബാധയേറ്റ വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യനിലേക്കും പകരാം. അസുഖബാധ ഏറ്റവരിൽ നിന്നും മറ്റുള്ളവരിലേക്കും പകരാൻ ഏറെ സാധ്യതയുള്ളതാണ് ഈ രോഗം. രോഗബാധയുണ്ടായാലും അത് പ്രകടമാക്കാൻ രണ്ടാഴ്ച സമയമെങ്കിലും എടുക്കും.
നിപ്പയെ പ്രതിരോധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
1 പക്ഷി മൃഗാദികൾ, വവ്വാൽ എന്നിവ കടിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ എല്ലാ കായ്ഫലങ്ങളും കഴിക്കാതിരിക്കുക.
2 പണി, ചുമ, മയക്കം തുടങ്ങിയ ലക്ഷങ്ങൾ ഉള്ള രോഗികളുമായി ഇടപഴകുമ്പോൾ വ്യക്തിഗതമായ സുരക്ഷാ പാലിക്കുക.
3 രോഗികളുടെ അടുത്ത് കൂടുതൽ നേരം ചിലവഴിക്കാതിരിക്കുക.
4 പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
5 രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ കൈ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക