കൊച്ചി: എറണാകുളത്ത് യുവാവിന് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിപയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. വൈറസിനെ ഫലപ്രദമായി ചെറുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക