ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടു. രാജസ്ഥാന് സ്വദേശി നളിന്‍ ഖണ്ഡേവാള്‍ ഒന്നാം റാങ്ക് കരസ്ഥമാടീസ് ക്കിയത്. 720ല്‍ 701 മാര്‍ക്കാണ് നളിന്‍ നേടിയത്. ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്.
മലയാളികളായ അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന് വി.പി എന്നിവരാണ് ആദ്യ അന്‍പതില്‍ ഇടംപിടിച്ചത്. കേരളത്തില്‍ നിന്നും പരീക്ഷ എഴുതിയ 66.59 ശതമാനം പേരും യോഗ്യത നേടിയിട്ടുണ്ട്. 695 മാര്‍ക്ക് നേടി തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡി പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ ഏഴാം റാങ്കും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക