കരസേനയിലെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകളെ നിയമിക്കുന്നു. വുമണ്‍ മിലിറ്ററി പോലീസ് എന്ന പുതിയ വിഭാഗത്തിലാണ് നിയമനം. അവിവാഹിതരായ സ്ത്രീകള്‍, കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
സര്‍വീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകള്‍ക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം.ഇവര്‍ പുനര്‍വിവാഹം നടത്തിയിരിക്കരുത്. യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി./ തത്തുല്യം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടാവണം. പ്രായപരിധി: പതിനേഴര-21 വയസ്സ്. അവസാന തീയതി: ജൂണ്‍ എട്ട്. വിശദ വിവരങ്ങൾക്ക്
http://www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക