ഫാൻസുകാർ തമ്മിൽ എന്നും കോലാഹലങ്ങളാണെങ്കിലും മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ വന്ന നാൾ മുതൽ ഇന്നുവരെ ഉറ്റ തോഴന്മാരാണ്. അഭിമുഖങ്ങളിലും മറ്റും ഒരാളെ കുറിച്ചുള്ള ചോദ്യങ്ങൾ മറ്റേ ആളോട് ചോദിക്കുമ്പോൾ ഇരുവരും വാ തോരാതെ സംസാരിക്കാറുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ആഘോഷമാക്കിയിട്ടുമുണ്ട്. എന്തിന് മോഹൻലാലിന്റെ കഥാപാത്രങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിൽ പെട്ടപ്പോഴെല്ലാം രക്ഷകാനയി ഓടിയെത്തിയിട്ടുള്ളതും മമ്മൂട്ടി കഥാപാത്രങ്ങളാണ്. അഡ്വക്കേറ്റ് മാരാർ തുടങ്ങി എത്രയോ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി മോഹൻലാലിന്റെ രക്ഷകനായി എത്തിയിരിക്കുന്നു.
ഇപ്പോഴിതാ താൻ സ്നേഹത്തോടെ ഇച്ചാക്ക എന്നുവിളിക്കുന്ന മമ്മൂട്ടിയുടെ അഞ്ചു പ്രിയപ്പെട്ട ചിത്രങ്ങൾ ഏതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ്സ് തുറന്നത്.
ന്യൂ ഡൽഹി, ഒരു വടക്കൻ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്, ഹരികൃഷ്ണൻസ് എന്നിവയാണ് മോഹൻലാലിന്റെ ആ പ്രിയ ചിത്രങ്ങൾ. മമ്മൂട്ടി സിനിമയിലെത്തി 48 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് മോഹൻലാലിന്റെ ഈ തുറന്നു പറച്ചിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക