വിവാദങ്ങളെ എന്നും ഒപ്പം കൊണ്ടുനടക്കുന്നയാളാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. നല്ലതിന്റെ പേരിലോ ചീത്തയുടെ പേരിലോ ആയാലും വിവാദങ്ങൾ എന്നും സൽമാൻ ഖാന്റെ ഒപ്പമുണ്ട്. ഇപ്പോഴിതാ തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചതിന്റെ പേരിലാണ് സൽമാൻ പുതിയ വിവാദത്തിൽ പെട്ടിരിക്കുന്നത്.
സൽമാന്റെ പുതിയ ചിത്രമായ ഭാരത്തിന്റെ പ്രീമിയർ ചടങ്ങിന് ശേഷം കാറിലേക്ക് തിരികെ കയറുന്നതിനിടയിലാണ് സംഭവം. സൽമാനെ കാണാൻ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ. ഇതിനിടയിൽ പെട്ടെന്ന് പുറകിലോട്ട് തിരിഞ്ഞ് സൽമാൻ സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയായിരുന്നു. തന്റെ മുന്നിലേക്ക് വന്ന ഒരു കൊച്ചു കുട്ടിയെ ഉദ്യോഗസ്ഥൻ പിടിച്ചു മാറ്റിയതാണ് സൽമാനെ ചൊടിപ്പിച്ചത്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സൽമാനെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക