കല്‍പ്പറ്റ: കാലവർഷം ആസ്വദിക്കാൻ വയനാടിന്റെ ചുരം കയറി സഞ്ചാരികൾ. മൂടൽ മഞ്ഞും നിർത്താതെ പെയ്യുന്ന നൂൽമഴയുമാണ് സഞ്ചാരപ്രിയരെ വയനാട്ടിലേക്ക് ഏറെ ആകര്‍ഷിക്കുന്നത്. ബൈക്കിലും കാറിലുമായി ദിവസവും ആയിരങ്ങളാണ് ചുരം കയറാൻ എത്തുന്നതും. പ്രത്യേകിച്ചും രാത്രിയിലും പുലർച്ചെ സമയങ്ങളിലുമായാണ് നിരവധി പേർ എത്തുന്നത്.
പ്രളയത്തിനുശേഷം മാന്ദ്യത്തിലായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഈ വര്‍ഷത്തെ മഴ പുത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.
ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിനം കാല് ലക്ഷത്തോളം സഞ്ചാരികള്‍ വയനാട്ടിലേക്ക് എത്തുന്നുണ്ട്. മഴ ശക്തിപ്രാപിക്കുന്നതോടെ മണ്‍സൂണ്‍ ടൂറിസം ഇഷ്ടപ്പെടുന്ന വിദേശികളടക്കമുള്ളവര്‍ വ്യാപകമായെത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക