കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം പറയുന്ന ‘നാന് പെറ്റ മകന്’ എന്ന ചിത്രം ജൂണ്‍ 21ന് ജനഹൃദയങ്ങളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ പുതിയ ട്രെയ്ലര് ഇതിനുമുന്നെ പുറത്തുവിട്ടിരിന്നു. സജി. എസ്. പാലമേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മികച്ച ബാല താരത്തിനുള്ള ദേശീയ ആവാര്‍ഡ് കരസ്ഥമാക്കിയ മിനോണ്‍ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. റെഡ് സ്റ്റാര്‍ മൂവീസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ശ്രീനിവാസന്, ഇന്ദ്രന്‍സ്, സിദ്ധാര്‍ഥ് ശിവ, മുത്തുമണി, സീമ ജി നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക