ലോകപ്പിൽ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശിന് . വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം എഴ് വിക്കറ്റും 51 പന്തും ബാക്കി നിൽക്കെ ബംഗ്ലാദേശ് മറികടന്നത്.
ശാകിബ് അൽ ഹസനും (124 നോട്ടൗട്ട്) ലിതൻ ദാസും (94 നോട്ടൗട്ട്) ചേർന്നാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടന്നത്. തമീം ഇഖബാൽ 48 റൺസും, സൗമ്യ സർക്കാർ 29 റൺസുമെടുത്ത് പുറത്തായി. വെസ്റ്റ് ഇൻഡീസിനായി ആന്ദ്രെ റസലും ഒഷാൻ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 321 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക