കണ്ണൂര്‍: പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത് വൈകും. മുന്‍കൂര്‍ ജാമ്യപേക്ഷയില് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. അതേസമയം, ബിനോയി എവിടെ എന്നതിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മുംബൈ പോലീസ് പറയുന്നത്.
കണ്ണൂരുള്ള വീടുകളിലോ തിരുവനന്തപുരത്തോ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, ബിനോയി കേരളം കടന്നതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് . ബിഹാര്‍ സ്വദേശിനിയാണ് ബിനോയ്ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള ഒരു കുഞ്ഞും ഉണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക