ബദിയടുക്ക: കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശികളെയാണ് ഒരു സംഘം മര്‍ദ്ദനത്തിനിരയാക്കിയത്. ഇവരെ മര്‍ദിച്ചതിനു ശേഷം പശുക്കളെയും പിക്കപ്പ് വാനും എടുത്ത് അക്രമികള്‍ സ്ഥലം വിട്ടു. വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു.
സംഭവത്തില്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും വാഹനത്തില്‍ കാസര്‍കോട് ഫാമിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ അക്രമികള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക