ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞു നാലുപേര്‍ മരിച്ചു. ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലോറയിലാണ് അപകടം നടന്നത്.
തിങ്കളാഴ്ച രാവിലെ എക്സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇരുപതിലധികം പേരെ ഗുരുതര പരിക്കുകളോടെ സില്‍ഹെത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസും അഗ്നിരക്ഷാസേനയും തദ്ദേശവാസികളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക