ആറ് പെരുമ്പാമ്പുകൾ ശരീരത്തിൽ ചുറ്റിയിട്ടും അതറിയാതെ കാർട്ടൂൺ കാണുന്ന പെൺകുട്ടിയുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഹാറാണി എന്ന പെൺകുട്ടിയാണ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് കാർട്ടൂൺ കാണുന്നത്.
കുട്ടിയുടെ ശരീരത്തിൽ പാമ്പുകൾ കിടന്നിട്ടും അതൊന്നും അറിയാതെ വിഡിയോ മാത്രമാണ് കുട്ടി ശ്രദ്ധിക്കുന്നത്. അതിനിടയിൽ പാമ്പ് കുട്ടിയുടെ മുഖത്തേക്ക് നീങ്ങുകയുണ്ടായി അപ്പോഴും കണ്ണുകൾ ഫോണിൽ നിന്നും മാറാതെ ഒരു കൈ ഉപയോഗിച്ച് പാമ്പിനെ തട്ടിമാറ്റുകയാണ് ചെയ്തത്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക