പേര്‍ളി മാണിയും ശ്രീനിഷും മലയാളികളുടെ ഏറ്റവും പുതിയ താരദമ്പത്തികളാണ്. ഇരുവരുടെയും വിവാഹം ഏറെ ആക്മക്ഷയോടെ ആരാധകർ ഉറ്റുനോക്കിയത്. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും ചെയ്ത പേര്ളിയും ശ്രീനിഷന്റെയും പ്രണയ വാർത്തകളും അതോടൊപ്പം തന്നെ വിവാഹ വാർത്തകളും ആരാധകരെ ഞെട്ടിച്ചിരുന്നു. കേരളം ഒന്നടങ്കം ആഘോഷമാക്കിമാറ്റിയ താരവിവാഹത്തിന് ശേഷം ഹണിമൂണ്‍ ആഘോഷത്തിലാണ് ഇരുവരും.
പേര്ളിയുടെ സ്വപ്നമായ പല സ്ഥലങ്ങളിലും താരദമ്പതികള്‍ യാത്ര ചെയ്തിരുന്നു. യാത്ര വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടേ പങ്കുവെക്കാറുമുണ്ട്. എന്തിലും സാഹസികത ഇഷ്ട്ടപെടുന്ന പേർളി ഹണിമൂൺ സമയത് ബൈക്ക് റൈഡിൽ സാഹസികത കാണിക്കുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.
ഭര്‍ത്താവ് ശ്രീനിഷിനൊപ്പമുള്ള ബൈക്ക് യാത്രയുടെ ദൃശ്യങ്ങളാണ് പേർളി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലാവുകയും ചെയ്തു. പേര്‍ളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം ബൈക്കില്‍ ചീറി പായുന്ന കൂട്ടുകാരും വീഡിയോയിലുണ്ട്. വേഗത്തില്‍ പായുന്ന ബൈക്കില്‍ നിന്നും കൈ രണ്ടും വിട്ട് ഓടിക്കുന്ന രംഗങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്. രസകരമായ കാര്യം ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് പേര്‍ളി തന്നെയാണ്.
ബൈക്കിൽ ചീറിപ്പായാൻ ഇഷ്ട്ടപെടുന്നവരാണ് പല സ്ത്രീകളും. എന്നാൽ ബൈക്ക് ഓടിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവുമാണ്. പക്ഷെ ബൈക്കുകളോടും ബൈക്ക് റൈഡുകളോടും പേർളിക്ക് ഉള്ള ഇഷ്ട്ടം നാട്ടിൽ പാട്ടാണ്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി എത്തിയിട്ടായിരുന്നു പേര്‍ളി മാണി ശ്രദ്ധിക്കപ്പെടുന്നത്. ചുരുണ്ട മുടിക്കാരിയായി പേര്‍ളി എല്ലാവരെയും ആകര്‍ഷിച്ചത് മുടിയിലൂടെ തന്നെയാണ്. പിന്നീടാണ് തനിക്ക് ബൈക്കിനോടുള്ള ഇഷ്ടം നടി തുറന്ന് പറഞ്ഞത്. ഇതിന് മുന്‍പും ബൈക്കില്‍ യാത്ര ചെയ്യുന്ന പേര്ളിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്തായാലും പേർളിഷ് ബൈക്ക് റൈഡ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക