മുംബൈ: ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലിയ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. മുംബൈ നെരുല്‍ താമസക്കാരിയായ ഫ്ലോറിന് ഗോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു.തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.
ഫ്ലോറിന് ഗോമസ് ഏല്‍പ്പിച്ച ഹോംവര്‍ക് പൂര്‍ണ്ണമായും ചെയ്യാന്‍ കുട്ടിക്ക് സാധിച്ചിരുന്നില്ല. അതിനാലായിരുന്നു തല്ലിയത്. ട്യൂഷന് കഴിഞ്ഞു വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് തല്ല് കിട്ടിയ കാര്യം പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട ഒന്നിലധികം പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.
നാലാം ക്ലാസില്‍ പഠിക്കുന്ന 15 ഓളം കുട്ടികളെ ഫ്ലോറിന് പഠിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് ഫ്ലോറിനെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമം 23ാം വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു. ഫ്ലോറിനെ ജയിലിലേക്ക് അയക്കുമെന്നാണ് കരുതിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക