ജീവിതത്തിൽ ഓരോ മനുഷ്യ വ്യക്തിത്വങ്ങളുടെ ഉയർച്ചയ്ക്കും ആത്മവിശ്വാസത്തിനും പലരും ഭാഗമാകാറുണ്ട്. പലതരത്തിലും കൂടെ നിന്നവരുണ്ടാകും. അത് നമുക് അക്ഷരങ്ങളുടെ വിത്ത്പാകിയ ഗുരുക്കളാവാം. ക്ലാസ്മുറികളിലെ പഠനം മാത്രമല്ല ചില സമയങ്ങളിൽ അവർ നൽകുന്ന പ്രോത്സാഹനങ്ങളും പുഞ്ചിരിയും നമുക്ക് ഏറെ പ്രിയപെട്ടതാണ്. വിദ്യാർത്ഥികളുടെ കുറവുകളെ കണ്ടെത്തി ഒപ്പം നില്‍ക്കാനുള്ള ഒരു മനസ് ഓരോ അധ്യാപകനും ഉണ്ടായിരിക്കണം. തിരൂർ സ്വദേശി അസ്ലമിറെ ഫേസ്ബുക് പോസ്റ്റും അസ്ലം പകർത്തിയ ഫോട്ടോയും ആണിപ്പോൾ വൈറലാവുന്നത്. ‘താന്‍ കണ്ട മാതൃകയായ ഒരു അധ്യാപികയെ’ കുറിച്ചാണ് അസ്ലം പോസ്റ്റിട്ടിരിക്കുന്നത് . ഷെബി എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയുടെ കൈ…കൂടെ സെല്‍ഫിക്ക് കൂട്ടുനിന്ന അധ്യാപിക സീമയുടെ ചിത്രവും കൂടിയ ഫേസ്ബുക്ക് പോസ്റ്റാണ് നമ്മെ ആകർപ്പിക്കുന്നത്.
അസ്ലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘കൂടെ’
——-
ഉദ്ദേശം രണ്ടു വര്‍ഷം മുൻപ് ഒരു യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് വളളത്തോള്‍ AUP School ല്‍ എത്തിയതായിരുന്നു… അതിനിടയിലാണ് ‘ഷെബി’യെക്കാണുന്നത്. അവന് എന്റെ കയ്യിലുള്ള Canon ക്യാമറ കണ്ടപ്പോള്‍ ഒരു കൗതുകം… അവന് ക്യാമറ ഒന്ന് വിശദമായിപ്പരിശോധിച്ചു…
അതു കണ്ട ‘സീമ ടീച്ചര്‍’ ചോദിച്ചു ഷെബി ‘ സെല്‍ഫി’ എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്… കേള്ക്കേണ്ടതാമസം അവന്റെ ഇടത്തേ കൈവിരലുകള്‍ മൊബൈല്‍ ഫോണായി മാറി… എന്നിട്ട് സീമ ടീച്ചറെ സെല്‍ഫിയിലേക്ക് ക്ഷണിച്ചു…. ഒന്നു രണ്ടു നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന ആ ‘പോസ് ‘ എങ്ങനെയോ ക്യാമറക്കുള്ളിലാക്കാന്‍ എനിക്കു കഴിഞ്ഞു…
Laptop repair ഉമായി ബന്ധപ്പെട്ട് Hard discലേക്ക് മാറ്റപ്പെട്ട ചിത്രം പിന്നെ മറവിയുടെ മാറാല മൂടി…. ഈയടുത്ത ദിവസം Hard disc പരിശോധിക്കുന്നതിനിടയിലാണ് ഈ സുന്ദര നിമിഷം വീണ്ടും ശ്രദ്ധയിലെത്തിയത്.
വിദ്യാഭ്യാസത്തില്‍ അധ്യാപനമെന്നത്, നിരവധിയായ പ്രവര്‍ത്തന ബാഹുല്യം കൊണ്ട് ശരിക്കും ഒരഭ്യാസമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ‘Differently abled Child’ എന്നു വിളിക്കപ്പെടുന്ന കുട്ടികളെക്കൂടി ‘കൂടെ’ക്കൂട്ടുന്ന വിദ്യാഭ്യാസ രംഗം ശരിക്കും അഭിനനാര്‍ഹമായിത്തീരുന്നു…
‘ഷെബി’ യുടെ സെല്‍ഫി എടുപ്പിനേക്കാള്‍ എനിക്ക് കൗതുകവും, ആദരവും, സ്നേഹവും തോന്നിയത് സീമ ടീച്ചറുടെ attitude നോടാണ്… ഷെബിയുടെ നിഷ്കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷ നേരം കൊണ്ട് അവന്റെ മൊബൈല്‍ ഫ്രെയിമിലേക്ക് തികച്ചും സ്വഭാവികമായ Expression മായി ചേര്‍ന്നു നിന്ന സീമ ടീച്ചര്‍ക്കല്ലേ കയ്യടി കൊടുക്കേണ്ടത്… ! ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള ‘Adaptation (അനുരൂപീകരണം )’….!
അവരുടെ സന്തോഷത്തോടൊപ്പം, സങ്കടത്തോടൊപ്പം, കളി ചിരികളോടും, കുറുമ്ബുകളോടും, കുറവുകളോടുമെല്ലാമൊപ്പം ചേര്‍ന്നു നിന്ന് …. അവരെ ‘ കൂടെ ‘നിര്‍ത്തി, ഞങ്ങളുണ്ട് ‘കൂടെ ‘ എന്നു ഹൃദയം കൊണ്ടു പറയുന്ന അധ്യാപകര്‍ അവര്‍ക്കു നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്…. അധ്യാപകരുടെ ചേര്‍ത്തു നിര്‍ത്തലില്‍, തലോടലില്‍, അഭിനന്ദന വചസ്സുകളില്‍ അവരനുഭവിക്കുന്ന സുരക്ഷിതത്വവും അംഗീകാരവും, മറ്റുള്ളവരോടൊപ്പം നെഞ്ചുവിരിച്ചു തലയുയര്‍ത്തി നില്ക്കാന് അവരെ പ്രാപ്തരാക്കും തീര്‍ച്ച…
‘സീമ ടീച്ചര്‍മാര്‍ക്ക് ‘ ഭാവുകങ്ങള്‍, അഭിനന്ദനങ്ങള്‍…!
അസ് ലം തിരൂര്‍
എന്ന ഫേസ് ബുക്ക് പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇതുപോലെ നല്ല ഓർമ്മകൾ സമ്മാനിച്ച സീമടീച്ചർ നമ്മളുടെ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാകും. വാക്കുകൾകൊണ്ടോ ചെറു പുഞ്ചിരി നൽകിയോ നമ്മളിൽ സ്നേഹത്തിന്റെയും ആത്മവിശ്വാസവും സമ്മാനിച്ച നല്ല മനുഷ്യർ.
https://www.facebook.com/photo.php?fbid=2189055977859631&set=a.243993289032586&type=3&permPage=1
പ്രതികരിക്കാൻ ഇവിടെ എഴുതുക