മട്ടന്നൂര്‍ : ചെരിപ്പിനുള്ളില്‍ കഞ്ചാവ് കടത്തിയതിന് യുവാവ് പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അജാസ് എന്ന യുവാവിനെ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്.
നെടുമ്പാശേരിയടക്കമുള്ള സംസ്ഥാനത്തെ പല അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സ്വർണം, ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ വിദേശത്തേക്കുള്ള കള്ളക്കടത്ത് ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിക്കുകയാണ്. സ്ത്രികളടക്കമുള്ളവർ കള്ളക്കടത്തിന് സ്വീകരിക്കുന്ന മാർഗങ്ങളാണ് പോലീസിനെയും ജനങ്ങളെയും പലപ്പോഴും അതിശയിപ്പിക്കുന്നത്.
910 ഗ്രാം വരുന്ന കഞ്ചാവ് അജാസ് ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ചെരിപ്പിന്റെ തോള് പൊളിച്ച് അതിനുള്ളില്‍ ആണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം ഏഴ് ലക്ഷം രൂപയോളം വിലയുണ്ട്. അജാസിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോയ്ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക