ഉത്തരമലബാറുകാരായ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കി ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തും. പ്രതിദിന സര്‍വീസ് വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏഴുമാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായിരിക്കുന്നത്. ഞായർ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 7 .5 പുറപ്പെടുന്ന ഗോ എയർ രാത്രി 9.55 ന് ദുബായിലെത്തുന്നതായിരിക്കും. മാത്രമല്ല തിങ്കളാഴ്ച്ച മുതൽ ഗോ എയർ ബംഗളുരുവിലേക്ക് അഭ്യാന്തര സർവീസും ആരംഭിച്ചിട്ടുണ്ട്. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാലത്ത് 10.35 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഗോ എയർ 11 .40 ന് ബംഗളുരുവിൽ എത്തിച്ചേരും. തിരിച്ച് വൈകുനേരം 3.55 ന് പുറപ്പെട്ട് 4.55ന് കണ്ണൂരിൽ എത്തും.
കണ്ണൂരിൽ നിന്ന് ജനുവരി മാസം ആഴ്ചയിൽ 56 സർവീസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജൂലൈ 25 മുതൽ ഇത് 162 ആയി വർധിക്കും. 57 വിദേശ സർവീസുകളും 105 ആഭ്യന്തര സർവ്വീസുകളുമാണ് നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ്സ് 23 വിദേശ സർവീസുകളും എയർ ഇന്ത്യ 5 ആഭ്യന്തര സർവീസുകളുമാണ് നടത്തുക. കൂടാതെ ഗോ എയർ 21 വിദേശ സർവീസുകളും 37 ആഭ്യന്തര സർവീസുകളും ഉൾപ്പടെ ആകെ 58 നടത്തുമ്പോൾ ഇൻഡിഗോ 13 വിദേശ സർവീസും 63 ആഭ്യന്തര സർവീസും ഉൾപ്പടെ ആകെ 76 സർവീസുകൾ നടത്തും. കണ്ണൂരിൽ നിന്ന് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ 22 വീതം സർവീസുകള്ളാനുള്ളത്.
ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിമാനത്തിന് യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അർജുൻ ദാസ് ഗുപ്ത അറിയിച്ചു. മിതമായ ടിക്കറ്റ് നിരക്കിൽ ഉയര്‍ന്ന നിലവാരത്തിലുളള യാത്രാ സൗകര്യമൊരുക്കി പ്രതിബദ്ധത ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഭാവിയിൽ ഷാർജയിൽ നിന്നും കണ്ണൂരിലേയ്ക്ക് സര്‍വീസുകള്‍ നടത്തുന്നതായിരിക്കും.
അല്‍ നബൂദ ട്രാവല്‍ ആൻഡ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ സർവീസ് ആരംഭിക്കുന്നത്. വടക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര വാണിജ്യ കേന്ദ്രമായ കണ്ണൂരിനെ ദുബായിയുമായി ബന്ധപ്പെടുത്തി എല്ലാ ദിവസവും നേരിട്ടുളള സർവീസുകളാണ് ഗോ എയര്‍ പറക്കുന്നതോടെ യാഥാര്‍ത്ഥ്യമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക