കോട്ടയം: മീന്‍ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ കുരുമുളകുപൊടിയെന്ന് കരുതി ചേര്‍ത്തത് എലിവിഷം. എലിവിഷം ചേര്‍ത്ത മത്സ്യം കഴിച്ചതിനെ തുടര്‍ന്ന് ദമ്പതികൾ ആശുപത്രിയില്‍. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്(22), ഭാര്യ ശാലിനി(22) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇരുവരുടെയും നില മെച്ചപ്പെട്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറയിച്ചു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഇരുവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അടുക്കളയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് കുരുമുളക് പൊടിക്ക് പകരം ചേര്‍ത്തത് എലി വിഷമാണെന്ന് മനസിലായത്. ഉടനെ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക