ഡല്‍ഹി: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനെ തുടർന്ന് ചികിത്സയ്ക്കായി പാറ്റ്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുഞ്ഞ് മരിച്ചത്.
സ്പൈസ് ജെറ്റിലായിരുന്നു യാത്ര. വ്യാഴാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ബെഗുസരായി സ്വദേശികളാണ് ഇവര്‍. കുഞ്ഞിന്റെ ഹൃദയത്തില്‍ സുഷിരം ഉള്ളതിനാല്‍ ഡല്‍ഹി എയിംസില്‍ ചികിത്സ നടത്തികൊണ്ടിരിക്കുകയായിരുന്നു.
കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഇതുവരെയും സ്പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പിറക്കിയിട്ടില്ല. രോഗാവസ്ഥയെ തുടര്‍ന്നുള്ള മരണമാണ് കുഞ്ഞിന്റേതെന്നും സംശയത്തിന്റെ ആവശ്യമില്ലെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക