ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ആഗസ്ത് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു.
ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15-ല്‍ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു.
നേരത്തെ ജൂലൈ 31 ആയിരുന്നു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതോടെ നികുതി അടയ്ക്കേണ്ടവര്‍ക്കും കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക