തിരുവനന്തപുരം: രാഖി വധക്കേസില്‍ മുഖ്യപ്രതി അഖിലിനെ അമ്പൂരിയിലെത്തിച്ച് തെളിവെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്.
എന്നാല്‍, സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പൊലീസിന് മടങ്ങേണ്ടിവന്നു.
തെളിവെടുപ്പിനിടെ അഖിലിനെ നാട്ടുകാരില്‍ ചിലര്‍ കല്ലെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ ഇവരെ പിന്തിരിപ്പിക്കാന് പൊലീസിന് ലാത്തിവീശേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക