മുംബൈ: ബോംബൈ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ക്ലാസിലേക്ക് വന്ന അഥിതിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ആരാണ് അതിഥിയായി എത്തിയത് എന്നല്ലേ? പശു ആണ് അധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ ക്ലാസ് മുറിയിലേക്ക് വന്നത്. സമൂഹമാധ്യമത്തിൽ എത്തിയ വീഡിയോയ്ക്ക് തീയതി ഇല്ലാത്തതിനാല്‍ പഴയ വീഡിയോ ആണോ എന്ന കാര്യത്തിലും സംശയമുണ്ട്.
ക്ലാസില്‍ കടന്ന കന്നുക്കാലിക്കൂട്ടം അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും മുന്നിലൂടെ നടന്നു നീങ്ങുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. എന്നാൽ കഴിഞ്ഞ ജൂലൈയില്‍ ഐ.ഐ.ടി ബോംബൈയില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് നേരെ പശു പാഞ്ഞടുത്ത് അപകടം സംഭവിച്ചിരുന്നു. പശുവിന്റെ ആക്രമണത്തില്‍ അടിവയറിന് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://twitter.com/akashbanerjee/status/1155499481841881088
വിദ്യാര്‍ത്ഥികളുടെ ക്ലാസ് റൂമുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വിഹരിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പശുവിനെ കണ്ട് വിദ്യാര്‍ത്ഥികള്‍ പേടിച്ച് വഴിമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും പുതിയ ഇന്ത്യയുടെ മുഖമാണെന്നും പറഞ്ഞുള്ള പരിഹാസ ട്വീറ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക