തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന ശശി തരൂര്‍ എംപിയുടെ അഭിപ്രായം പറയാന്‍ പാടില്ലാത്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസിനെപ്പോലെ നേതൃസമ്പന്നമായ ഒരു പാര്‍ട്ടിക്ക് ഒരിക്കലും അങ്ങനെയൊരു അവസ്ഥ വരില്ലെന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശശി തരൂര്‍ അങ്ങനെയൊരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. കോണ്‍ഗ്രസിന് നാഥനില്ലെങ്കില്‍ പിന്നെ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് നാഥനുള്ളത്. കോണ്‍ഗ്രസിനെപ്പോലെ നേതൃസമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ഏതാണുള്ളത്. അതിനെക്കുറിച്ച് ശശി തരൂരിന് അറിയാത്തതുകൊണ്ടാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
നേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നീട്ടിക്കൊണ്ടുപോവരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ഇപ്പോഴും നേതൃനിരയില്‍ സജീവമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക