മോസ്കോ: ഇന്‍സ്റ്റഗ്രാമില്‍ 85000 ഫോളോവേഴ്സുള്ള യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്യൂട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മോസ്കോ നഗരത്തിലെ സ്വന്തം ഫ്ലാറ്റിലെ റൂമിനുള്ളിലെ സ്യൂട്ട് കേസിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. റഷ്യന്‍ സ്വദേശിയായ ഏകതറീന കരാഗ്ലനോവ (24) കൊല്ലപ്പെട്ടത്.
സുഹൃത്തുമൊത്ത് നെതര്‍ലന്‍ഡ്സിലേക്ക് ജന്മദിനാഘോഷത്തിനായി യാത്ര പുറപ്പെടാനിരിക്കെയാണ് കൊലപാതകം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകതറീനയെ കാണാതായതിനെ തുടർന്ന്
മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഫ്ലാറ്റില്‍ തെരച്ചില്‍ നടത്തിയത്.
സ്യൂട്കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്.ഫ്ലാറ്റിനുള്ളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഏകതറീനയെ കാണാതാകുന്നതിന് മുമ്പ് മുന്‍ കാമുകന് ഫ്ലാറ്റില്‍ വന്നിരുന്നതായി സൂചന ലഭിച്ചു . ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഏകതറീന പ്രശസ്തയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക