തിരുവനന്തപുരം: ജയിൽ വിഭവങ്ങൾ ഇനി ഓൺലൈനിലും ഓർഡർ ചെയ്യാം. ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന ഭക്ഷണമാണ് ഓണ്‍ലൈന്‍ ശൃംഖല വഴിയും വിതരണം ചെയ്യുന്നത്.
നിലവില്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നത് തുടരും. കുറഞ്ഞ ചെലവിൽ മികച്ച ഭക്ഷണം ജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയിലേക്കുള്ള ചുവടുവെപ്പ്.
ഓൺലൈനിൽ ഓർഡർ ചെയ്താൽ 10 മിനിട്ടിനുള്ളിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ആറു കിലോമീറ്റർ ചുറ്റളവിലുള്ള എവിടെയും ലഭ്യമാകും.
വിയ്യൂരില്‍ മാത്രമല്ല, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജയിലുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന രുചികരവും നിലവാരവുമുള്ള ഭക്ഷണം ഇനിമുതല്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാം. പകല്‍ സമയത്താണ് ഇപ്പോള്‍ ജയില്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക