തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി നേതാവും മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ആര് ബാലകൃഷ്ണപ്പിള്ളയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇസിജി പരിശോധനയില്‍ നേരിയ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
മകന് കെ ബി ഗണേഷ്കുമാര് എംഎല്‍എയും കേരള കോണ്‍ഗ്രസ് ബി നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക