കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്.ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങി . 44 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്.
ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാര്ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ കണ്ണൂർ സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ
1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )
04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )
സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030
റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976
ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954
ആവശ്യമുള്ള സാധനങ്ങൾ
പായ
കമ്പിളിപ്പുതപ്പ്
അടിവസ്ത്രങ്ങൾ
മുണ്ട്
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ് ചെരിപ്പ്
സാനിറ്ററി നാപ്കിൻ
സോപ്പ്
ഡെറ്റോൾ
സോപ്പ് പൗഡർ
ബ്ലീച്ചിംഗ് പൗഡർ
ക്ലോറിൻ
ബിസ്ക്കറ്റ്
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്
കടല
വെളിച്ചെണ്ണ
https://www.facebook.com/CollectorKNR/posts/2358441410919366?__xts__%5B0%5D=68.ARBMn4PVB8dQBkwGQycrwTxSWHKOBwN9vAq4SIYZ5Ra3q3xMbPdnEIZJU1SOxWZ79JCxjvy97ZZgSykoVkPj8UxFp5zs_bs392Vj9QHT2LR51ovZl9UotOL4saGqlwBS4VUh11Wr4jME3A-f1mFiBap-5PUo4oV68rAAd5GEuVhMf_FVieOmEy3WoZLEIJFWy2HYPhbW2PskysWTStglkk-fe17HZmpE8XOo88fjNW1i-G9rNuqNbNo-RZeX8iz1XQCJkjxSQnwMA38aw86TZSWC97mTZ8bojGstzPEYiJOkt7mP4lYXFO-CHOjqf01Z-ego23REBHCuJI-LGVxJ5A&__tn__=-R
കാസര്‍കോട് ജില്ലയില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.കര്‍ണാടക വനമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സ്ഥിതിവിശേഷമാണുള്ളത് .
പുഴയോര ടൗണുകള്‍ പലതും വെളളത്തിനടിയിലാണ്. ശ്രീകണ്ഠപുരത്ത് നിരവധി കടകളും വീടുകളും വെളളത്തിനടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക