ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കര കയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടല്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്.
നികുതി കുറച്ച് നഷ്ടപ്പെട്ട വളര്‍ച്ചാ നിരക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളായിരിക്കും ആരംഭിക്കുക.
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ അടിസ്ഥാന സൗകര്യവികസന മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കും. ഇതിനൊപ്പം ജി.എസ്.ടിയില്‍ ചില ഇളവുകളും പ്രതീക്ഷിക്കാം.
പ്രധാനമായും ഓട്ടോമൊബൈല്‍ സെക്ടറിലാണ് ഇളവുണ്ടാവുക. ഇതുവഴി ഉപഭോഗം വര്‍ധിപ്പിക്കാമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടല്‍. രാജ്യത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികളും സ്വീകരിക്കും.
ജി.എസ്.ടി കൗണ്‍സില്‍ മീറ്റിങ്ങിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
കൗണ്‍സില്‍ മീറ്റിങ്ങില്‍ നികുതി ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമും ഇളവുകള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക