തിരുവനന്തപുരം : തൃശൂര്‍,കോഴിക്കോട്, മലപ്പുറം ,എറണാകുളം,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നതിനാലുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ഈ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.
ആരോഗ്യ വിദ്യാഭ്യാസ കാര്യാലയം നാളെയും മറ്റാന്നനാളും നടത്താനിരുന്ന പാരപാമെഡിക്കല് ഡിപ്ലോമ പരീക്ഷകള്‍ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക