യുക്രൈനിനുവേണ്ടി ഒരു ഡൈവിങ് മെഡലും ഒളിമ്പിക് ബര്‍ത്തും സ്വന്തമാക്കിയതോടൊപ്പം യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡൈവിങ് ചാമ്പ്യന്‍ എന്ന നേട്ടവുമാണ് പതിമൂന്നു വയസ്സുക്കാരൻ ഒലെക്സി സെരെഡ നേടിയത്. പത്ത് മീറ്റര്‍ ഉയരത്തില്‍ നിന്ന് വെള്ളത്തിലേയ്ക്ക് ഊളിയിട്ടിറങ്ങിയ ഒലെക്സി ബ്രിട്ടീഷുകാരനായ ടോം ഡാലിയുടെ റെക്കോഡാണ് അട്ടിമറിച്ചത് .
2008ല്‍ യൂറോപ്യന്‍ ചാമ്പ്യനാകുമ്പോള്‍ ഡാലിക്ക് പ്രായം പതിമൂന്ന് വയസ്സും പത്ത് ദിവസവുമായിരുന്നു. എന്നാൽ ഒലെക്സി ചാമ്പ്യനായപ്പോൾ പതിമൂന്ന് വര്‍ഷവും ഏഴ് മാസവുമായിരുന്നു പ്രായം. ഒളിമ്പിക്സില്‍ പങ്കെടുക്കണമെങ്കിൽ പതിനാല് വയസ്സാവണം. സെരെഡയ്ക്ക് ഈ വരുന്ന ഡിസംബറില്‍ പതിനാല് വയസ്സാകും. അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് ടോക്യോ ഒളിമ്പിക്സ്.പത്ത് മീറ്റര്‍ ഡൈവിങ്ങിലായിരുന്നു സെരെഡയുടെ ചരിത്രം പ്രകടനം. പ്രാഥമിക റൗണ്ടില്‍ ഒന്നാമനായാണ് സെരെഡ ഫൈനലിന് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക