എറണാകുളം : ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നിരവധി അവശ്യവസ്തുക്കൾ ദിനംപ്രതി ആവശ്യമായി വരുന്ന സാഹചര്യമാണുള്ളത്. ഇതിനായി ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ നിങ്ങളുടെ സഹായവും ആവശ്യമാണ്.
എറണാകുളം ജില്ലയിൽ നിന്നും സഹായം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നവർ ജില്ലയിലെ കളക്ഷൻ പോയിന്റ് ആയ ജോളി വർഗീസിന്റെ ഉടമസ്ഥതയിലുള്ള തൃപ്പുണിത്തുറ ആലപ്പാട്ട് ഷേർളി മെഡിക്കൽസിൽ നാളെ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ നിങ്ങളാൽ കഴിയുന്ന സാധനങ്ങൾ എത്തിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 7012528773, 9074154561
പ്രതികരിക്കാൻ ഇവിടെ എഴുതുക