സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ ഗുമ്നാമി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ശ്രിജിത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രൊസെൻജിത് ചാറ്റര്‍ജിയാണ് ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസായി അഭിനയിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസ് മരിച്ചത് യഥാര്‍ഥത്തില്‍ 1945ല്‍ വിമാന അപകടത്തില്‍ തന്നെയാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് ചിത്രം അന്വേഷിക്കുന്നത്. മുഖര്‍ജി കമ്മിഷന്റെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ചിത്രം.
സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെ കുറിച്ച് മുഖര്‍ജി കമ്മിഷൻ റിപ്പോര്‍ട്ടില്‍ നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. 1945-ൽവിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ സുഭാഷ് ചന്ദ്ര ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മിഷൻ റിപ്പോര്‍ട്ടില്‍ പുറത്ത് വിട്ടിരുന്നു . അതേസമയം ഗുമ്നാമി ബാബ എന്ന സന്ന്യാസിയായി കഴിഞ്ഞത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടി ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക