പത്തനംതിട്ട: ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. മലപ്പുറം തിരൂര്‍ സ്വദേശി എ.കെ.സുധീര്‍ നമ്പൂതിരിയെയാണ് തിരഞ്ഞെടുതത്ത്. മാളികപ്പുറം മേല്‍ശാന്തിയായി എം.എസ് പരമേശ്വരന് നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലുള്‍പ്പെടെ മേല്‍ശാന്തിയായിരുന്നു എ.കെ.സുധീര്‍ നമ്പൂതിരി. അഭിമുഖത്തിന് ശേഷം 18 പേരാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.
പന്തളം കൊട്ടാരത്തില്‍ നിന്നും കെട്ടുമുറുക്കി എത്തിയ കുട്ടികളാണ് നറുക്കെടുത്തത്. തിരൂര്‍ തിരുനാവായ അരീക്കര മന അംഗമാണ് ശബരിമല മേല്‍ശാന്തിയായി സുധീര്‍ നമ്പൂതിരി. ഒമ്പതാമത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയ്ക്ക് ശബരിമല മേല്‍ശാന്തിയാകാനുള്ള ഭാഗ്യം ലഭിച്ചത്.
ഇത്തവണ മുതല്‍ പുതുതായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ക്ഷേത്രം തന്ത്രിയുടെയും നിലവിലെ മേല്‍ശാന്തിയുടെയും നേതൃത്വത്തില്‍ ഒരു മാസത്തെ പരിശീലനം നല്‍കും.
അടുത്ത മണ്ഡല മാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, അഡ്വ. എന്‍. വിജയകുമാര്‍, ദേവസ്വം കമീഷണര്‍ എം. ഹര്ഷന് എന്നിവരും നറുക്കെടുപ്പ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക