അബുദാബി: ഓണം പ്രമാണിച്ച് കൊച്ചിയില്‍നിന്നു ദുബായിലേക്കും തിരിച്ചും കൂടുതല്‍ വിമാനസര്‍വീസുമായി സ്പൈസ് ജെറ്റ്. സെപ്റ്റംബര്‍ 5, 6, 7, 8 തീയതികളിൽ നാല് അധിക വിമാനസര്‍വീസുകളാണ് സ്പൈസ് ജെറ്റ് ഏര്‍പ്പെടുത്തിയത്.
5ന് രാവിലെ 5.20ന് നെടുമ്പാശേരിയില്‍നിന്ന് പുറപ്പെടുന്ന എസ്.ജി 991 വിമാനം പ്രാദേശിക സമയം രാവിലെ 7.35ന് ദുബായിലെത്തും. തിരിച്ച് 8.30ന് ദുബായില്‍നിന്ന് പുറപ്പെടുന്ന എസ്.ജി 992 വിമാനം ഉച്ചയ്ക്ക് 1.55ന് നെടുമ്പാശേരിയില്‍ ഇറങ്ങും.
ദുബായ്-കൊച്ചി, ദുബായ്-കോഴിക്കോട് സെക്ടറില്‍ സ്പൈസ് ജെറ്റ് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ബന്ധുക്കളോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രവാസികള്‍ക്ക് അവസരമൊരുക്കാനാണ് അധിക സര്‍വീസ് ഏര്‍പ്പെടുത്തിയതെന്നു സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
നേരത്തേ എയര്‍ഇന്ത്യാ എക്സ്പ്രസ് സെപ്റ്റംബര്‍ 6ന് അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് അധിക വിമാന സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. വേനല്‍ അവധിക്ക് നാട്ടിലേക്ക് പോയി തിരിച്ചുവരുന്നവര്‍ക്കും അധിക വിമാന സര്‍വീസ് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക