അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ് ലൈവ്വെയര്‍ ഇലക്ട്രിക് മോഡല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് മോഡലാണിത്.
അമേരിക്കന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ ഇലക്ട്രിക്ക് മോഡല്‍ നേരത്തെ തന്നെ അന്തരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്. കഴിഞ്ഞ മാസം ലൈവ്വെയറിനെ കമ്പനി അമേരിക്കന്‍ വിപണിയിലും എത്തിച്ചിരുന്നു. 2014 -ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്ട് ലൈവ്വയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം.
ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി
അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115-ാം വാര്‍ഷിക ആഘോഷ വേളയിലാണ് ലൈവ്വെയര്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. തനത് കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി
അടുത്തിടെയാണ് വാഹനത്തിന്റെ ടീസര്‍ കമ്പനി പുറത്തു വിട്ടത്. പിന്നാലെ കമ്പനി വെബ്സൈറ്റിലും മോഡല്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ബൈക്കിനെ എന്ന് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഹാര്‍ലിയുടെ തനത് കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിരവധി ഫീച്ചറുകളും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി സംവിധാനത്തോടെയാണ് എത്തിയിരിക്കുന്നത്. ടാങ്കിന് മുകളിലാണ് ബൈക്കിന്റെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്.
ഡ്യുവല്‍ സിറ്റ് ഘടനയോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. റിയര്‍ സീറ്റ് സ്പോര്‍ട്ടി ഭാവം തരുന്നതിന്നായി അല്പം ഉയര്‍ത്തിയാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ബൈക്കിന്റെ സവിശേഷതകളാണ്.
സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്ട്രോള്, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്ട്രോള് (DSCS) തുടങ്ങിയ സംവിധാനങ്ങളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 17 ഇഞ്ചാണ് വീലിലാണ് ലൈവ്വെയറില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ 300 mm ട്വിന്‍ ഡിസ്കും പിന്നില്‍ 260 mm ഡിസ്ക് ബ്രേക്കുമാണ്.
15.5kWh ബാറ്ററിയാണ് കമ്പനി ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 103 bhp പവറും 116 Nm torque ഉം ഈ ബാറ്ററി ഉത്പാദിപ്പിക്കും. ഇലക്ട്രിക്ക് ലൈവ്വെയര്‍ മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള മികച്ച പ്രകടനമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക