ഏറെ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും അപ്പുറം മമ്മൂട്ടി നായകനാകുന്ന ഇതിഹാസ ചിത്രം വീണ്ടും സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയിലിടം പിടിക്കുകയാണ്. ഉണ്ണി മുകുന്ദന് ‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിനുവേണ്ടി ഉണ്ണി മുകുന്ദന് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് നേരത്തേ തന്നെ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ‘മാമാങ്ക’ത്തിന്റെ തയ്യാറെടുപ്പുകളില്‍ തനിക്കൊപ്പം നിന്ന ട്രെയ്നര്‍ക്ക് ഒരു പുതുപുത്തന്‍ ബൈക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ആയി നല്കി അമ്പരപ്പിച്ചിരിക്കുകയാണ് താരം.
തന്റെ ട്രെയ്നറായ ജോണ്സണ് എപിക്കാണ് ഉണ്ണി മുകുന്ദന് ബൈക്ക് സമ്മാനമായി നല്‍കിയത്. യമഹയുടെ ആര് 15 എന്ന മോഡലാണ് നല്‍കിയത്.
‘ബൈക്ക് നിങ്ങള്‍ക്ക് ഇഷ്ടമായി എന്നതില്‍ വലിയ സന്തോഷം. പക്ഷേ മാമാങ്കത്തിനുവേണ്ടി എന്നെ ഒരുക്കിയെടുക്കാന്‍ നിങ്ങള്‍ ചിലവഴിച്ച സമയവും ഊര്‍ജ്ജവുമായി തട്ടിച്ചുനോക്കുമ്ബോള്‍ ഈ സമ്മാനം ഒന്നുമല്ല. സ്വന്തം അനുജനെ എന്നപോലെയാണ് നിങ്ങള്‍ എന്നെ പരിശീലിപ്പിച്ചത്.
ജോണ്സണ് ഏട്ടാ, മുന്‍കൂര്‍ ഓണാശംസകള്‍’, ഉണ്ണി മുകുന്ദന് സമ്മാനം കൈമാറിയ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു.
അപ്രതീക്ഷിത സമ്മാനത്തിന്റെ സന്തോഷം ജോണ്‍സണും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ‘ഇന്ന് വൈകിട്ട് കുസാറ്റ് മില്‍മയുടെ അടുത്ത് ഞാന്‍ ഇരുന്നിടത്തേക്ക് ഉണ്ണി ബൈക്ക് ഓടിച്ചെത്തി. എന്നിട്ട് പറഞ്ഞു ദാ ചേട്ടന് എന്റെയൊരു ചെറിയ ഗിഫ്റ്റ് എന്ന്. ഞാന്‍ സന്തോഷം കൊണ്ട് വല്ലാത്തൊരു അവസ്ഥയില്‍ ആയി’, ജോണ്സണ് പറയുന്നതിങ്ങനെ.
https://www.facebook.com/IamUnniMukundan/posts/2517353711673690?__xts__%5B0%5D=68.ARDOapD5jmypWUpwwX3v339wtU1uJ2GWiVXO4bDRT05vBL0kTNUTYNkhd5SmH4Qc6S0yoeLeLPQoXbbj8uC1Dc4QZPQDr5nqf7L5OfVvOoOd6v20tNHp2hOHfAoXx9WqvwXE2kC2qgGNWLPVdnxjfCb6_0tsY2BtXAvLBP_VLPvVYpvLI4hO92LGx6lfjD2qg2Up6nK9YuNJyGxvBr16YJbzoYFnzIKR2kYKp6VOktfDbOqHkJMvgg4p6CNx0PoiLnh_S0P3cB0XmPFBeIc7-zJa2QXeGZ5gqvx1xTu11W9r4a_t2kMi1sBZ5ypK7OZCVKrraTUdmoyzENiJQpPIK8Xt_w&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക