ഹ്യുണ്ടായ് ഇന്ത്യയില്‍ പുറത്തിറക്കിയ പുതിയ ഹാച്ച്ബാക്ക് മോഡലാണ് ഗ്രാന്റ് i10 നിയോസ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയിലെത്തിയ നിയോസ് വൈകാതെ സിഎന്‍ജി പതിപ്പിലും പുറത്തിറങ്ങുമെന്നാണ് സൂചന.
റഗുലര്‍ ഗ്രാന്റ് i10 മോഡലിന് കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഗ്രാന്റ് i10 നിയോസ് സിഎന്‍ജിയിലും ഉള്‍പ്പെടുത്തുക. 80 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. സിഎന്‍ജിയില്‍ മാത്രം ഓടുമ്ബോള്‍ 65 ബിഎച്ച്പി പവറും 98 എന്‍എം ടോര്‍ക്കും. ഗ്രാന്റ് i10 നിയോസ് മാഗ്ന വേരിയന്റില്‍ മാത്രമായിരിക്കും സിഎന്‍ജി കിറ്റ് ഉള്‍പ്പെടുത്തുക. റഗുലര്‍ മോഡലിനെക്കാള്‍ വിലയും സിഎന്‍ജി പതിപ്പിന് കൂടുതലായിരിക്കും.
നിലവില്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഗ്രാന്റ് i10 നിയോസ് വിപണിയിലുള്ളത്. 5 സ്പീഡ് മാനുവല്‍/5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 5.07 ലക്ഷം രൂപ മുതല്‍ 8.09 ലക്ഷം വരെയാണ് നിയോസിന്റെ എക്സ്ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക