ഇന്ത്യൻ സാംസ്കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളിൽ ആറാം വിളക്കിന്റെ ഭാഗമാകാൻ ജയറാം അക്കാദമി പെർഫോമിംഗ് ആർട്സ് ആൻഡ് മ്യൂസിക്കിന് (ജപം അക്കാദമി) അവസരം.
ഒക്ടോബർ നാലിനാണ് ആറാം വിളക്ക്. ഇത് മൂന്നാം വർഷമാണ് അക്കാദമിക്ക് നവരാത്രി ആഘോഷങ്ങളിലേക്ക് ക്ഷണം എത്തുന്നത്.
ചരിത്ര പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് 10 ദിവസത്തെ ഉൽത്സവമാണ് നടത്തി വരുന്നത്.
ആദ്യാക്ഷരം കുറിക്കാൻ വർഷം തോറും ആയിരക്കണക്കിന് കുരുന്നുകളാണ് വിജയദശമി ദിനത്തിൽ ഇവിടെ എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്.
കൊല്ലൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മഞ്ജുനാഥ അഡിക ജപം അക്കാദമിയുടെ ഈ വർഷത്തെ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
അക്കാദമിയിലെ അധ്യാപകരുടേയും,വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ പഞ്ചവാദ്യം, നൃത്തനൃത്യങ്ങൾ എന്നിവ ക്ഷേത്രത്തിൽ അരങ്ങേറുമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക