കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബിജു മേനോന് ചിത്രം ആദ്യരാത്രിയുടെ ട്രെയ്ലര് അഞ്ച് ലക്ഷം ഡിജിറ്റല്‍ വ്യൂസുമായി യൂട്യൂബില്‍ മുന്നേറുകയാണ്. അനശ്വര രാജന് ആണ് ചിത്രത്തിലെ നായിക.
ജിബു ബേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെള്ളിമൂങ്ങ, മുന്തിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഷാരീസ്, ജെബിന് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെന്‍ഡ്രല്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക