മുംബൈ: ടാറ്റ നെക്സോണ്‍ പുതിയ ലിമിറ്റഡ് എഡിഷന് ക്രേസ് മോഡല്‍ അവതരിപ്പിച്ചു. വില്പന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായാണ് ടാറ്റ പുതിയ ക്രേസ് വിപണിയില്‍ എത്തിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആദ്യ ലിമിറ്റഡ് എഡിഷന് മോഡലായ ക്രേസ് മികച്ച വിജയം കൈവരിച്ചതിനു പിന്നാലെയാണ് രണ്ടാം എഡിഷന് ടാറ്റ അവതരിപ്പിച്ചത്.
സ്പോട്ടി എക്സ്റ്റീരിയറും മനോഹരമായ ഇന്റീരിയറും ഉള്‍പ്പെടെ 10 പുതിയ സവിശേഷതകള്‍ വാഹനത്തിലുണ്ട്. മാന്വല്‍ മോഡലിന് 7.57 ലക്ഷം രൂപയും എഎംടി മോഡലിന് 8.17 ലക്ഷം രൂപയുമാണ് വില.
110 പിഎസ് ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് ക്രേസിന്റെ കരുത്ത്. 1.5 ലിറ്റര്‍ റെവോടോര്‍ക് ഡീസല്‍ എന്ജിന്, 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക