കൊച്ചി: മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി വൈദ്യുത വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു. 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം വാഹനങ്ങളുടെ വില.
ഒരു സിഎന്‍ജി ഓട്ടോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസയാണ്. ഇത് ഉപഭോക്താവിന്റെ സമ്ബാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വാദം.
സംസ്ഥാന ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിന്റെ സാന്നിധ്യത്തിലാണ് മഹീന്ദ്ര ട്രിയോ കേരളത്തില്‍ അവതരിപ്പിച്ചത്. 2020 ഏപ്രിലോടെ രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങളും 50,000 മുച്ചക്രവാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക