പാലാ: മന്ത്രിയാകാന്‍ താല്പര്യമില്ലെന്ന് മാണി സി കാപ്പന്. മന്ത്രിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. താന്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ എം മാണിയുടെ മരണത്തെ തുടർന്ന് പാലാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയാണ് മാണി സി കാപ്പൻ പാലായുടെ എം.എൽ.എ ആയത്.
എല്‍ഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാറിന്റെ ഭരണ നേട്ടവുമാണ് തന്റെ വിജയത്തിന് കാരണമായെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു.
പാലായില്‍ പുതിയ ഒരു ക്വാറികളും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക