ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ച ഇലട്രിക് വാഹനമാണ് ഹ്യുണ്ടായി കോന. വാഹനം ഇന്ത്യന്‍ വിപണിയില്‍ ജൂലൈയില്‍ എത്തി. എത്തിയ പത്ത് ദിവസത്തിനുള്ളില്‍ 120 ബുക്കിങ് ആണ് വാഹനത്തിന് ലഭിച്ചിരുന്നു. ഓഗസ്റ്റ് മാസത്തില്‍ 88 കാറുകള്‍ ആണ് നിരത്തിലിണങ്ങിയത്.
വാഹനത്തിന്റെ പ്രാരംഭ വില 25.3 ലക്ഷം രൂപ ആയിരുന്നു എന്നാല്‍ ഇപ്പോള്‍ ഇത് കുറച്ച് 23.71 ലക്ഷം രൂപയാക്കി. പൂര്‍ണമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് രണ്ട് മോഡലുകള്‍ ഉണ്ട്. 39 kWh, 64 kWh എന്നീ രണ്ട് മോഡലില്‍ ആണ് വാഹനം എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ 64 kWh ബാറ്ററി പതിപ്പ് മാത്രമാണ് എത്തുന്നത്.
ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന വാഹനത്തിന് നിരവധി ഫീച്ചറുകള്‍ ഉണ്ട്. 203 ബിഎച്ച്പി കരുത്തും 395 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് വാഹനത്തിന്റെ പരാമവവധി വേഗത. ആദ്യ ഘട്ടത്തില്‍ 16 നഗരങ്ങളിലാണ് വാഹനം എത്തുന്നത്.
ഈ ഡീലര്‍ഷിപ്പുകളില്‍ വാഹനം ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ഉള്ളതായിരിക്കും ഇവ. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.6 സെക്കന്‍ഡുകള്‍ മതി കോനയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക