മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സിയാസ് പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷം. 2014 ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സിയാസ് ആദ്യമായി അവതരിപ്പിച്ചത്. ഈ കാലയളവില്‍ വിറ്റഴിച്ചത് 2.7 ലക്ഷത്തിലധികം യൂണിറ്റ് കാറുകളാണ്. സിയാസിന്റെ ആകെ വില്‍പ്പനയില്‍ 54 ശതമാനത്തിലധികം ആല്‍ഫ എന്ന ടോപ് വേരിയന്റാണ്. സിയാസിന്റെ ആകെ വില്‍പ്പനയില്‍ 50 ശതമാനത്തിലധികം നടന്നത് മെട്രോ നഗരങ്ങളിലായിരുന്നു.
ഇതിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ 1.5 ലീറ്റർ പെട്രോൾ, 1.3 ലിറ്റര്‍ ഡീസല്‍ എൻജിനുകളാണ് സിയാസിന്റെ ഹൃദയം. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന് ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമെ, പെട്രോള്‍ മോഡലില്‍ എസ്.എച്ച്.വി.എസ് സെമി ഹൈബ്രീഡ് സംവിധാനം ഒരുക്കിയിട്ടുമുണ്ട്.
ആദ്യ സിയാസിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രീമിയം ലുക്കിലാണ് പുതിയ വാഹനം. പുതിയ അലോയ് വീലുകൾ, ഇലക്ട്രോണിക് സൺറൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്. 8.19 ലക്ഷം മുതല്‍ 11.38 ലക്ഷം രൂപ വരെയാണ് മാരുതി സുസുകി സിയാസിന്റെ ഡെല്‍ഹി എക്സ് ഷോറൂം വില. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർണ, ടൊയോട്ട യാരിസ് തുടങ്ങിയവരാണു സിയാസിന്റെ എതിരാളികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക