ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ (ഗ്രൂപ്പ് സി) 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്ക്ക് 372ഉം വനിതകള്‍ക്ക് 182ഉം ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ 18നും 25നും മധ്യേ പ്രായമുള്ളവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.പ്ലസ്ടു ആണ് യോഗ്യത. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ടൈപ്പിങ് (മിനുട്ടില്‍ 30 വാക്കുകള്‍) അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ് (മിനുട്ടില്‍ 25 വാക്കുകള്‍) അറിഞ്ഞിരിക്കണം.
ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, കംപ്യൂട്ടര്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങൾക്ക് www.delhipolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഒക്ടോബര്‍ 14 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി – നവംബര്‍ 13.
പ്രതികരിക്കാൻ ഇവിടെ എഴുതുക